ബംഗാളിലെ ട്രെയിന്‍ അപകടം; ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു
17 June 2024
പശ്ചിമബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന്റെ ഗാര്‍ഡും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു.റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ ജയ വര്‍മ്മ സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തിൽ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി . ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക് ഉടന്‍ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ റെയില്‍വെയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.