ട്രെയിന്‍ മാറിക്കയറി;ടിടിഇ യാത്രക്കാരിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതി

single-img
22 February 2023

ട്രെയിന്‍ മാറിക്കറിയതിന് ടിടിഇ യാത്രക്കാരിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതി.

കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം.

ട്രെയിന്‍ മാറിക്കയറിയതിനാണ് ടിടിഇയുടെ അതിക്രമം. മെമുവിന് പകരം ട്രെയിന്‍ മാറി ഇന്റര്‍സിറ്റിയില്‍ യുവതി കയറുകയായിരുന്നു. തലശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്കാണ് യുവതി വന്നത്.

സംഭവത്തില്‍ യുവതി മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ മന്ത്രിക്കും പരാതി നല്‍കി. ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുകാട്ടി, യുവതിക്കെതിരെ ടിടിഇയും പരാതി നല്‍കിയിട്ടുണ്ട്.