ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ 25 മുതല്‍ 27 വരെ റദ്ദാക്കി

single-img
18 February 2023

25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജനശതാബ്ദി ഉള്‍പ്പടെ നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്സ്പ്രസ്, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ 26നും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി 27നും പൂര്‍ണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

26ലെ തിരുവനന്തപുരം- ചെന്നൈ മെയില്‍ രാത്രി 8.43നു തൃശൂരില്‍ നിന്ന് യാത്ര തൊടുങ്ങും. കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് 26നു തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുകയൊള്ളൂ.