രാഹുൽ ഗാന്ധിക്ക് അനുകൂലമായി കറുപ്പ് അണിഞ്ഞു തൃണമൂലിന്റെ സർപ്രൈസ് പ്രതിഷേധം
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എം പിമാരുടെ യോഗത്തിൽ ചേരുകയും ആദ്യമായി തൃണമൂൽ കോൺഗ്രസ് പങ്കെടുത്തു. തൃണമൂലിന്റെ പ്രസൂൺ ബാനർജിയും ജവഹർ സർക്കാറും ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ തന്ത്രപരമായ യോഗത്തിൽ പങ്കെടുത്തു. കൂടാതെ രാഹുൽ ഗാന്ധിയെ എംപിയെ അയോഗ്യനാക്കിയതിനെതിരായ “കറുത്ത വസ്ത്രം ധരിച്ചു” പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചത്തിരുന്നു.
ഇത് മമത ബാനർജിയുടെ പാർട്ടി കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും തുല്യ അകലത്തിൽ തുടരുമെന്ന പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഈ സഖ്യ നീക്കം. എന്നാൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിശ്വസിക്കുന്നതിനാൽ രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിന് മാത്രമായി തങ്ങളുടെ പിന്തുണ പരിമിതപ്പെടുത്തുന്ന എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം.
തൃണമൂലിന്റെ അപ്രതീക്ഷിത ഐക്യനീക്കത്തോട് പ്രതികരിച്ച്, “ജനാധിപത്യം സംരക്ഷിക്കാൻ” മുന്നോട്ട് വരുന്ന ആരെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് ഖാർഗെ പറഞ്ഞു. ഇതിനെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. അതുകൊണ്ടാണ് ഇന്നലെ എല്ലാവരോടും നന്ദി പറഞ്ഞത്, ഇന്നും ഞാൻ അവരോട് നന്ദി പറയുന്നു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ആരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങൾക്ക് ഞങ്ങൾ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ,” കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.