തൃണമൂൽ ഇപ്പോഴും പ്രതിപക്ഷ ഇന്ത്യാ മുന്നണിയുടെ ഭാഗം: മമത ബാനർജി

single-img
16 May 2024

തൻ്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ഇപ്പോഴും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ee തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ മുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മമതയുടെ ഈ പ്രസ്താവന.

അതേസമയം , മമത ബാനർജി സഖ്യം ഉപേക്ഷിച്ച് ഒളിച്ചോടിയെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി . ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് ഇന്ത്യൻ ബ്ലോക്കിൻ്റെ ഭാഗമാണെന്ന് വ്യാഴാഴ്ച പറഞ്ഞ മമത ബാനർജി, എന്നാൽ ബംഗാളിൽ കോൺഗ്രസും സിപിഎമ്മുമാ.യും തമ്മിൽ സഖ്യമില്ലെന്ന് വ്യക്തമാക്കി.

ബിജെപിയുടെ ഫണ്ട് ഉപയോഗിച്ച് വോട്ട് ഭിന്നിപ്പിക്കാനുള്ള കോൺഗ്രസും സി പി എമ്മും നടത്തുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. അവർക്ക് ഇവിടെ വോട്ട് ചെയ്യരുത്. ബംഗാളിൽ സഖ്യമില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങൾ ഡൽഹിയിൽ യോജിച്ചു. ഞങ്ങൾ അങ്ങനെ തന്നെ തുടരും,” മമത ബാനർജി ഹൽദിയയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.