ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി ട്രംപിനെ വധിക്കും; ഭീഷണിയുമായി ഇറാൻ
ഇറാൻ മുൻ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇറാൻ ഐആർജിസി എയറോസ്പേസ് യൂണിറ്റ് തലവൻ അമീറലി ഹാജിസാദെന്റെ ഭീഷണി. 2020ലായിരുന്നു അമേരിക്കയുടെ സൈനിക നടപടിയിൽ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.
നിലവിൽ ട്രംപ്, പോംപിയോ ഉൾപ്പെടെയുള്ള അറുപത് അമേരിക്കൻ നേതാക്കളെ വധിക്കുമെന്നാണ് അമീറലി ഹാജിസാദെയുടെ പ്രഖ്യാപനം. ദൈവം അനുഗ്രഹിച്ചാൽ ട്രംപിനെ കൊല്ലാൻ കഴിയുമെന്ന് സ്റ്റേറ്റ് ടി വിക്ക് നൽകിയ അഭിമുഖത്തിൽ അമീറലി പറഞ്ഞു.
ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെൻസി തുടങ്ങി ഉത്തരവിട്ട എല്ലാ സൈനിക മേധാവികളേയും കൊല്ലുമെന്നാണ് അമീറലി ഹാജിസാദെ പറയുന്നത്. അതേസമയം,സുലൈമാനി കൊല്ലപ്പെട്ട് അഞ്ചു ദിവസത്തിന് ശേഷം അമേരിക്കൻ സേന തമ്പടിച്ചിട്ടുള്ള പശ്ചിമ ഇറാഖിലെ അൽ ഐൻ ആസാദ് എയർബേസിനു നേരെ 2020 ജനുവരി എട്ടിന് ഇറാൻ ആക്രമണം നടത്തിയിരുന്നു.