രണ്ട് പ്രവിശ്യകളിലൊഴികെ ഭൂകമ്പ രക്ഷാപ്രവർത്തനങ്ങൾ തുർക്കി അവസാനിപ്പിച്ചു

single-img
19 February 2023

പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ആഴ്‌ചയുണ്ടായ വൻ ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് പ്രവിശ്യകൾ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും തുർക്കി രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി ദുരന്ത ഏജൻസി ഇന്ന് അറിയിച്ചു.

“ഞങ്ങളുടെ പല പ്രവിശ്യകളിലും, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി. കഹ്‌റാമൻമാരസിലും ഹതയ് പ്രവിശ്യകളിലും അവ തുടരുന്നു,” ഏജൻസി മേധാവി യൂനുസ് സെസർ അങ്കാറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മാസം ആറിന് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കഹ്‌റാമൻമാരസായിരുന്നു.