തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു
10 February 2023
തുര്‍ക്കി : തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകന്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഭൂകന്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ മങ്ങുകയാണ്.
സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതല്‍ യുഎന്‍ സഹായം എത്തിത്തുടങ്ങി.5 ട്രക്കുകളിലായി അവശ്യവസ്തുക്കള്‍ എത്തിച്ചു.കൂടുതല്‍ ലോകരാജ്യങ്ങള്‍ തുര്‍ക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട് . ഇതിനിടെ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം സിറിയയിലേക്ക് തിരിച്ചു.