നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു

27 August 2023

മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14)എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെയാണ് നാടിനെയാകെ വേദനയിലാക്കിയ ദാരുണ സംഭവമുണ്ടായത്.