വിരാട് കോലിയും സൂര്യകുമാര്‍ യാദവും; ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനിൽ രണ്ട് ഇന്ത്യന്‍ താരങ്ങള്‍
14 November 2022
ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിന് പിന്നാലെ, തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച താരങ്ങളെ അണിനിരത്തി ഐസിസി ടൂര്‍ണമെന്റ് ഇലവനെ പ്രഖ്യാപിച്ചു. ഈ ടീമില്‍ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും ഇടംനേടി. ലോകകപ്പ് നേടിയ ഇംഗ്ലണ്ടിനെ നയിച്ച ജോസ് ബട്ലറാണ് ടൂര്‍ണമെന്റ് ഇലവന്റെയും നായകന്‍.
അതേസമയം, ബട്ലറും ഇംഗ്ലണ്ടിന്റെ തന്നെ അലക്സ് ങെയ്ല്‍സുമാണ് ടൂര്‍ണമെന്റ് ഇലവന്റെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ റിസര്‍വ് താരമായും തെരഞ്ഞെടുത്തു.
ഐസിസി ടൂര്‍ണമെന്റ് ഇലവന്‍ ടീം ഇങ്ങിനെ:
ജോസ് ബട്ലര്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), അലക്സ് ഹെയ്ല്‍സ്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്സ്, സിക്കന്ദര്‍ റാസ, ശതബ് ഖാന്‍, സാം കറന്‍, ആന്റിച്ച് നോര്‍ക്യെ, മാര്‍ക്ക് വുഡ്, ഷഹീന്‍ അഫ്രീദി.