കേരളത്തിൽ രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

single-img
7 April 2024

കേരളത്തിൽ രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ- വിഷു ആഘോഷത്തിന് മുന്നോടിയായാണ് ഈ വിതരണം. 3,200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. അതേസമയം രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ ബാക്കിയാണ്.

മുന്പേപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും ഏകദേശം 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.