അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
30 August 2022
ലണ്ടന്‍ഡെറി: വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് കുട്ടികള്‍ മരിച്ചത്.
കണ്ണൂര്‍, എരുമേലി സ്വദേശികളായ പതിനാറു വയസുള്ള ആണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ കൊളംബസ് കോളജ് വിദ്യാര്‍ഥികളാണ്. ഒരാള്‍ സംഭവസ്ഥലത്തും, രണ്ടാമത്തെ കുട്ടി ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചത്. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ സ്ഥിര താമസമാണ് ഇവരുടെ മാതാപിതാക്കള്‍.കുട്ടികളുടെ അമ്മമാര്‍ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്.