വയനാട് മുണ്ടക്കൈയില്‍ ഇന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കൂടി കണ്ടെത്തി

single-img
12 August 2024

വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇനിയും തുടരും. ഇന്ന് നടന്ന തിരച്ചില്‍ ചാലിയാര്‍ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. അതേസമയം , ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ക്യാമ്പിനും തുടക്കമായി.

എന്‍ ഡി ആര്‍ എഫ്, സംസ്ഥാന വനം വകുപ്പ് , പൊലീസ്, തണ്ടര്‍ബോള്‍ട്ട് , ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാറില്‍ നിന്ന് 2 മൃതദേഹഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി.മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍ നടക്കുക .