ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് രണ്ട് വിസിമാര്‍ കൂടി മറുപടി നല്‍കി
തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് രണ്ട് വിസിമാര്‍ കൂടി മറുപടി നല്‍കി. ഡിജിറ്റല്‍ സര്‍വ്വകാലശാലാ വിസിയും ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലാ വിസിയുമാണ് രാജി സമര്‍പ്പിക്കാത്തതിന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.
ഇതുവരെ അഞ്ച് വിസിമാരാണ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. വിശദീകരണം നല്‍കാനുള്ള സമയം നീട്ടി നല്‍കിയതായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ട് വിസിമാരും ഒരു മുന്‍ വിസിയും ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിയിരുന്നു.
മുമ്ബ് സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാല വി.സിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.
നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുല്‍ സാങ്കേതിക സര്‍വകലാശാല വി.സി നിയമനം മുമ്ബ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റിക്ക് മുന്നില്‍ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവര്‍ണര്‍ ഒമ്ബത് സര്‍വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ടത്.