വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

22 February 2023

വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു.
ആരോളി സ്വദേശി പ്രസാദാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്തുവച്ചാണ് അപകടം. മരിച്ച രണ്ടാമന്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.