ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ

single-img
27 September 2024

മലയാള സിനിമയിലെ സംവിധായകനും നടനുമായ ജോയ് മാത്യുവിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ജോയ് മാത്യു ​ഗോൾഡൻ വിസ ഏറ്റുവാങ്ങി.

യുഎഇ ഫെഡറൽ യൂത്ത് കൗൺസിൽ അംഗം സഈദ് അലി അൽ കാബിയുടെ ചടങ്ങിൽ പങ്കെടുത്തു. മുൻപ് യുഎഇ യിൽ മാധ്യമ പ്രവർത്തകനായിരുന്നു നടൻ ജോയ് മാത്യു. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ മുൻ നിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത് ഇസിഎച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.