മുദ്രാവാക്യം മുഴക്കി; തിരുവനന്തപുരത്തു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തി
29 September 2022
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് സംഘടനയുടെ പ്രവർത്തകർക്കെതിരെ കേരളത്തിൽ യു.എ.പി.എ ചുമത്തി കേസ്. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം പോപ്പുലർ ഫ്രണ്ടിനായി മുദ്രാവാക്യം മുഴക്കിയതിന് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഇവിടെ സംഘടനയുടെ കൊടിമരത്തിനു സമീപമായിരുന്നു മുദ്രാവാക്യം മുഴക്കിയത്. കല്ലമ്പലം സ്വദേശികളായ നസീം, മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് കലമ്പലം പൊലീസ് കേസെടുത്തത്. നിലവിൽ അഞ്ച് വർഷത്തേയ്ക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്തമാസം 20 വരെയാണ് റിമാൻഡ് കാലാവധി.