പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ച് യു എ പി എ ട്രിബ്യുണല്‍
കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് ശരിവച്ചുകൊണ്ട് യു എ പി എ ട്രിബ്യുണല്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധസംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കല്‍ ഭീകര പ്രവര്‍ത്തനം ക്രമസമാധാന തകര്‍ച്ച എന്നിവ കണക്കിലെടുത്തായിരുന്നു നിരോധനം.
ക്ഴിഞ്ഞ വർഷം സെപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധസംഘനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. യു എ പി എ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നാലെ കേരളത്തിലും ഇന്ത്യയുടെപലഭാഗങ്ങളിലും പോപ്പലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായിരുന്നു.
സംഘടനയുടെ ഓഫീസുകളും സ്വത്തുക്കളും കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. പിഎഫ്ഐയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയും നിരോധിക്കപ്പെട്ടവയില്‍ പെടുന്നു.