ഉദയനിധിയെ അയോഗ്യനാക്കാന്‍ സാധിക്കില്ല; സനാതനധര്‍മ്മ പരാമര്‍ശത്തില്‍ മദ്രാസ് ഹൈക്കോടതി
രാഷ്ട്രീയ വിവാദമായി മാറിയ സനാതനധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി . ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ ടി മനോഹര്‍ നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് അനിത സുമന്ത് വിധി പറഞ്ഞത്.
അതേസമയം വിഷയത്തിൽ ഹൈക്കോടതി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സമൂഹത്തില്‍ ഭിന്നതയ്ക്ക് കാരണമാകുന്ന വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. പരാമര്‍ശം ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പ്രസ്തുത വിഷയത്തിന്മേൽ ഉദയനിധിയെ അയോഗ്യനാക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. പക്ഷെ മന്ത്രിയുടെ പരാമര്‍ശം വിദ്വേഷ പ്രചരണത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാൽ താൻ ജാതി വ്യവസ്ഥയ്‌ക്കെതിരെയാണ് സംസാരിച്ചതെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ വാദിച്ചത്.