ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു എന്ന് ബിജെപി; ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് മറുപടിയുമായി ഉദയനിധി

single-img
22 January 2024

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം ആയുധമാക്കിയ ബിജെപിക്ക് അതേനാണയത്തിൽ മറുപടിയുമായി ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നു’, എന്ന ഹിന്ദിയിലുള്ള ബിജെപി പോസ്റ്റിനായിരുന്നു ഉദയനിധിയുടെ പ്രതികരണം.

‘ഹിന്ദി തെരിയാത്, പോടാ’ എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടായിരുന്നു ഉദയനിധിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വന്നത് . രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ഡിഎംകെ എതിര്‍ക്കുന്നില്ല. എന്നാല്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ല. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.