കോടതിയിൽ കാണാം; സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

single-img
22 October 2024

സനാതന ധര്‍മ്മ വിവാദത്തില്‍ താന്‍ മാപ്പ് പറയില്ല എന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. പെരിയാറും അണ്ണാദുരൈയും പറഞ്ഞ കാര്യങ്ങൾ തന്നെയാണ് താന്‍ ആവര്‍ത്തിച്ചത്. താൻ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇനി കോടതിയില്‍ കാണാമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടിൽ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അവര്‍ പരാതി നല്‍കി. തന്നോട് ക്ഷമ ചോദിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. പക്ഷെ താന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

ഞാൻ കലൈഞ്ജറുടെ ചെറുമകനാണ്. ഒരിക്കലും മാപ്പ് പറയില്ലെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സനാതന ധര്‍മ്മത്തെ കുറിച്ച് ഉദയനിധിയുടെ വിവാദ പരാമാര്‍ശം ഉണ്ടായത് പുറത്തുവരുന്നത്. സനാതന ധര്‍മ്മത്തെ പകര്‍ച്ച വ്യാധികളുമായി താരതമ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.