പുതുപ്പള്ളിയിലും യുഡിഎഫ് – ബിജെപി സഖ്യത്തിന് നീക്കം: വിഎൻ വാസവൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. നേരത്തെ കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല.
ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടു നിന്നു. രണ്ടുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിതെന്ന് വാസവന്‍ പറഞ്ഞു. കുപ്രചരണങ്ങളെയും ബിജെപി യുഡിഎഫ് സഖ്യത്തെയും മറികടന്ന് പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി വിഎന്‍ വാസവന്റെ കുറിപ്പ്:
പുതുപ്പള്ളിയിലും യുഡിഎഫ് , ബിജെപി സഖ്യത്തിന് നീക്കം. പുതുപ്പള്ളി അസംബ്ലി മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള കിടങ്ങൂര്‍ പഞ്ചായത്തില്‍ രൂപപ്പെട്ട യുഡിഎഫ്- ബിജെപി സഖ്യം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പരീക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടു നിന്നു.
രണ്ട് കൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിത്. ജനപ്രതിനിധി മരിച്ചുകഴിഞ്ഞ് ഇത്ര പെട്ടെന്ന് കേരളത്തില്‍ ഒരിടത്തും ഉപതെരഞ്ഞെടുപ്പ് വന്നിട്ടില്ല. അതും ഓണം, മണര്‍കാട് എട്ട് നോമ്പ് പെരുനാള്‍, അയ്യങ്കാളി ജയന്തി, ശ്രീനാരായണ ഗുരുജയന്തി എന്നീ ആഘോഷങ്ങളുടെ നാളുകളില്‍. ഈ ദിനങ്ങളില്‍ ഘോഷയാത്രയും മറ്റും നാടെങ്ങും നടക്കുന്നതാണ്. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് രണ്ടാഴ്ച്ചത്തേക്ക് നീട്ടിവയ്ക്കാന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പരിഗണിച്ചില്ല.
പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും എല്‍ഡിഎഫ് ആവശ്യം നിരസിച്ചതും ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമല്ലെയെന്ന് സംശയിക്കുന്നവരെയും കുറ്റം പറയാനാകില്ല. കുപ്രചരണങ്ങളെയും ബിജെപി യുഡിഎഫ് സഖ്യത്തെയും മറികടന്ന് പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുക തന്നെ ചെയ്യും.