കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്

19 April 2024

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
സ്വയം ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് ജനങ്ങൾക്ക് മുൻപിൽ വിശേഷിപ്പിച്ച് സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.