സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു; തോമസ് ഐസക്കിനെതിരെ പരാതിയുമായി യുഡിഎഫ്

single-img
22 March 2024

പത്തനംതിട്ട മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി പരാതി. ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയെയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകി.

സംസ്ഥാന സർക്കാർ സ്ഥാപനമായ കെ ഡെസ്ക്കിലെ ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്പരാതിയിലുണ്ട് .കെ ഡിസ്കിലെ ജീവനക്കാരെ ഉപയോഗിച്ച് അൻപതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് എൽഡിഎഫ് നടത്തുന്ന ഇതുപോലെയുള്ള പ്രചാരണങ്ങൾ ഉടൻ തടയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.അതേസമയം പരാജയഭീതി കൊണ്ട് യുഡിഎഫ് വ്യാജ പരാതികൾ ഉന്നയിക്കുകയാണ് എന്നാണ് ഇടതുപക്ഷത്തിന് നിലപാട്.