നവകേരള സദസ് ബഹിഷ്കരിച്ച് മാധ്യമങ്ങളോട് വിഷമം പറയേണ്ട അവസ്ഥയാണ് യുഡിഎഫിന് : മുഖ്യമന്ത്രി
നവകേരള സദസ് ബഹിഷ്കരിച്ച ശേഷം മാധ്യമപ്രവർത്തകരെ കണ്ട് വിഷമം പറയുന്ന അവസ്ഥ യുഡിഎഫിന് എങ്ങിനെ വന്നു എന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ വേദിയായ കൊണ്ടോട്ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിനോടുള്ള യുഡിഎഫിന്റെ നിഷേധാത്മക സമീപനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
നവകേരള സദസ് ബഹിഷ്കരിച്ച് മാധ്യമങ്ങളോട് വിഷമം പറയേണ്ട അവസ്ഥയാണ് യുഡിഎഫിനെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടുള്ള യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനത്തിന്റെ ഭാഗമായി മാറി നിൽക്കേണ്ടിവന്ന എംഎൽഎമാർ നിവേദനവുമായി വന്ന് കണ്ടു. പ്രതിപക്ഷത്തിന് എന്തെങ്കിലും വിമർശനങ്ങൾ ഉന്നയിക്കാൻ ഉണ്ടെങ്കിൽ നവകേരള സദസ്സിൽ പറയാമായിരുന്നല്ലോ.
സംസ്ഥാനത്തുനിന്നും പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളും കൂടി ഒന്നായി കേരളത്തിന്റെ ആവശ്യം ഉന്നയിക്കാനാണ് തീരുമാനിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ വിട്ടുനിൽക്കുന്ന മൂലം അതിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.