ഇനിമുതൽ ഓൺലൈനായി ആധാറിലെ അഡ്രസ്സിൽ മാറ്റം വരുത്താം

single-img
3 January 2023

ഇനിമുതൽ കുടുംബനാഥന്റെ സമ്മതത്തോടെ ആധാറിലെ വിലാസങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇതിനായി റേഷൻ കാർഡ്, മാർക്ക് ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് മുതലായ റിലേഷൻഷിപ്പ് രേഖകൾ, അപേക്ഷകന്റെയും കുടുംബനാഥന്റെയും പേരും അവർ തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്ന രേഖ എന്നിവ സമർപ്പിച്ചാൽ മതിയാകും

റിലേഷൻഷിപ്പ് തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലെങ്കിൽ, യുഐഡിഎഐ നിർദ്ദേശിച്ച ഫോർമാറ്റിൽ കുടുംബനാഥൻ മുഖേന സ്വയം സാക്ഷ്യപ്പടുത്തിയ പ്രസ്താവന സമർപ്പിച്ചാലും മതിയാകും എന്നും യുഐഡിഎഐ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ ആവശ്യത്തിനായി ഒരു കുടുംബനാഥൻ അകാൻ കഴിയും എന്നും പ്രസ്താവനയിൽ പറയുന്നു.

UIDAI നിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും സാധുവായ വിലാസ രേഖ ഉപയോഗിച്ച് നിലവിലുള്ള വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് നൽകുന്ന സൗകര്യത്തിനു പുറമെയാണ് ഓൺലൈനായി വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഓൺലൈനായി ആധാറിലെ അഡ്രസ്സിൽ മാറ്റം വരുത്താൻ ₹ 50 ഫീസ് അടയ്‌ക്കേണ്ടതുണ്ട്.