കനത്ത പൊലീസ് കാവലിൽ, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു

19 August 2023

കൊച്ചി : കനത്ത പൊലീസ് കാവലിൽ, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ഫാദർ ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. 44 ദിവസം മുൻപാണ് പുതിയ വികാരിയെ നിയമിച്ചത്. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നിരുന്നില്ല. തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ഇന്ന് പുലർച്ചെ വികാരിപള്ളിയുടെ ചുമതല ഏറ്റെടുത്തത്.