ഭാര്യയുമായി അവിഹിത ബന്ധം; സുഹൃത്തിനെ കൊന്നു കടലിൽ താഴ്‌ത്തി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/09/vinod-1024x533.jpg)
കമ്ബം: തമിഴ്നാട് കമ്ബത്ത് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി.
മൃതദേഹം മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ തള്ളി. പ്രതികള്‍ പോലീസില്‍ കീഴടങ്ങി. മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കമ്ബം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാന്‍ സഹായിച്ച വിനാദ് കുമാറിന്‍റെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രകാശിന് വിനാദ് കുമാറിന്‍റെ ഭാര്യ നിത്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. തന്‍റെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നാണ് നിത്യ പറയുന്നത്.
കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് ആണ് കൊല്ലപ്പെട്ടത്. ഇതേ പ്രദേശത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ, ഭാര്യ നിത്യ, മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് എന്നിവരാണ് അറസ്റ്റിലായത്. പ്രകാശിനു തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാൻ വിനോദ് കുമാർ പദ്ധതി തയാറാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തന്റെ നഗ്നചിത്രങ്ങൾ
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസര്‍ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. കണ്ണന്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്. സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചു. മദ്യ ലഹരിയിലായതോടെ വിനോദ് കുമാര്‍ പ്രകാശിന്‍റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി.
ഭാര്യ നിത്യയും ഇതിന് സഹായിച്ചു. പിന്നീട് ഓട്ടോഡ്രൈവറും സുഹൃത്തുമായ രമേശിനെ വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് രാത്രി ഓട്ടോയില്‍ മൃതദേഹം കയറ്റി ഉത്തമപാളയം ബൈപ്പാസ് റോഡിലെ മുല്ലപ്പെരിയര്‍ പുഴയില്‍ തള്ളുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല