വിവാദ വ്യക്തിത്വങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ടുകൾ ; ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

single-img
21 June 2024

സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. ഇ പി ജയരാജന് വിവാദ വ്യക്തിത്വങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇടതുമുന്നണി കണ്‍വീനര്‍ പാര്‍ട്ടി വളയത്തിന് പുറത്താണെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.

ഇദ്ദേഹത്തിന്റെ ബിജെപി ബന്ധവിവാദം ഉള്‍പ്പെടെ പാര്‍ട്ടിയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ ചമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമ്മിറ്റിയില്‍ ഇ പി ജയരാജനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

ഇ പിയുടെ ഇതുപോലെയുള്ള കൂട്ടുകെട്ടുകള്‍ പാര്‍ട്ടി രീതിയ്ക്കും പദവിയ്ക്കും യോജിച്ചതല്ല. റിസോര്‍ട്ട് വിവാദത്തിലുള്‍പ്പെടെ നല്‍കിയ പരാതിയ്ക്ക് മറുപടി ലഭിച്ചില്ലെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.