ഇത് വകയിരുത്തലല്ല; കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റ് മന്ത്രി മുഹമ്മദ് റിയാസ്
23 July 2024
കേരളത്തിനെ വകവരുത്തുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ടൂറിസം മേഖല വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും എന്നാൽ . കേരളത്തെ ശരിപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം, തിരുവനന്തപുരത്ത് ആമയിഴഞ്ചാനിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർക്ക് ആദരമെന്നും മന്ത്രി പറഞ്ഞു. സേനാംഗങ്ങളുടെ ശക്തിയെ തിരിച്ചറിയാതെ പോകുന്ന ഘട്ടമുണ്ട്.
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട് എന്ന് നാട് തിരിച്ചറിഞ്ഞ സംഭവമാണതെന്നും അദ്ദേഹം പറഞ്ഞു. ഈ സേന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.ദുരന്തത്തെ കേരളം എങ്ങനെ നേരിടും എന്ന ധൈര്യമാണ് അഗ്നി രക്ഷാസേനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.