മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനം പുരോഗമിക്കുന്നു

single-img
30 May 2023

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനം പുരോഗമിക്കുന്നു.

ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ ഉടനെ ഇംഫാലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇന്ന് അക്രമ ബാധിത മേഖലകളും ഷാ സന്ദര്‍ശിച്ചേക്കും. ഇംഫാലില്‍ രാത്രി വൈകി ഗവര്‍ണറുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണര്‍ അനസൂയ ഉയികേയെ കണ്ട് ഷാ സ്ഥിതി വിലയിരുത്തി.

ഇന്നലെ ഐഫാലില്‍ എത്തിയ അമിത് ഷാ വിവിധ ജന വിഭാഗങ്ങളുമായി സംസാരിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ മണിപ്പൂരില്‍ എത്തിയത്. ഇംഫാലില്‍ അടക്കം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഷായുടെ സന്ദര്‍ശനം. ഇതുവരെ എണ്‍പതോളം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് ചൈനീസ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി 25 അക്രമികളെ പിടികൂടി എന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തെ സംഘര്‍ഷത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നല്‍കും.