രാഹുല്‍ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വയനാട്ടിൽ വരുന്നത്: ടി സിദ്ദിഖ്

single-img
21 February 2024

മനുഷ്യ – വന്യജീവി സംഘർഷത്തിന്റെ പേരിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് യുഡിഎഫ് ആരോപണം . ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍റേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.

കാട്ടാനയായ ബേലൂര്‍ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന് കര്‍ണാടക സർക്കാർ ധനസഹായം നല്‍കിയതിനെതിരെ അവിടെയുള്ള ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആശ്വാസ ധനം നല്‍കുന്നതിനെ പോലും എതിര്‍ക്കുന്നതാണ് ബിജെപിയുടെ സമീപനമെന്നും ടി സിദ്ദിഖ് പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെന്നും ജനം കേന്ദ്രമന്ത്രിയെ തള്ളിപ്പറയുമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

അതേസമയം വന്യജീവികളെ പ്രതിരോധിക്കാന്‍ കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിക്ക് കഴിയുമോ എന്ന് ഐസി ബാലകൃഷ്ണന്‍ ചോദിച്ചു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് എന്ത് ആശ്വാസമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. വന്യജീവി ആക്രമണത്തില്‍ നേരത്തെയും മരണം സംഭവിച്ചിട്ടുണ്ടെന്നും ഒരു കേന്ദ്രമന്ത്രിയെയും ഈ വഴി കണ്ടിട്ടില്ലെന്നും ഐസി ബാലകൃഷ്ണന് പറഞ്ഞു.