കേന്ദ്രമന്ത്രി പദവി; സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം ലഭിച്ചേക്കില്ല

single-img
23 August 2024

കേന്ദ്രമന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് കേന്ദ്രസർക്കാർ അനുവാദം നൽകിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. കേന്ദ്രം കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ഒരു പക്ഷെ സുരേഷ് ഗോപി ആലോചിക്കും.

കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയ്യാൻ തടസമാകും. അതേസമയം മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അമിത് ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന. സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.