രാം ചരണിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ വെല്‍സ് സര്‍വകലാശാല

single-img
13 April 2024

തെലുങ്ക് സൂപ്പര്‍ താരം രാം ചരണിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാനൊരുങ്ങുകയാണ് ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും വെല്‍സ് സര്‍വകലാശാല ചാന്‍സിലറുമായ ഇഷാരി കെ ഗണേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് സർവകലാശാലയിൽ നടക്കുന്ന ബിരുദദാനചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി എത്തും. ഈ ചടങ്ങില്‍ രാം ചരണിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

എസ്എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയായ ‘ആര്‍ആര്‍ആര്‍’ സൂപ്പര്‍ഹിറ്റ് ആയതിന് പിന്നാലെ ഗ്ലോബല്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് താരം ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്നാണ് രാം ചരണിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ചന്ദ്രയാന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി. വീരമുത്തുവേല്‍ എന്നിവർക്കൊപ്പമായിരിക്കും രാം ചരണ്‍ ഡോക്ടറേറ്റ് സ്വീകരിക്കുക.