ബഫർസോൺ വിഷയത്തിൽ ഉയരുന്നത് അനാവശ്യ വിവാദങ്ങൾ; വ്യാജ പ്രചരണം നടത്തുന്നവരുടെ താല്പര്യങ്ങൾ തിരിച്ചറിയണം: സിപിഎം
ബഫർസോൺ വിഷയത്തിൽ ഇപ്പോൾ ഉയരുന്നത് അനാവശ്യ വിവാദങ്ങൾ എന്ന് സിപിഎം. ഇപ്പോൾ ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. ഈ ഘട്ടത്തിൽ എല്ലാ നിർമ്മിതികളും ഉൾപ്പെട്ടിട്ടില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരത്തിൽ വിട്ടുപോയ നിർമ്മിതികൾ ഫീൽഡ് സർവ്വേയിൽ കൂട്ടിചേർക്കുമെന്നുള്ളകാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.അതുകൊണ്ടുതന്നെ തെറ്റായ പ്രചരണം നടത്തുന്നവരുടെ താല്പര്യങ്ങൾ തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ബഫർ സോൺ സംബന്ധിച്ച് ആരും ആശങ്കപെടേണ്ട കാര്യമില്ല.ജന ജീവിതം സംരക്ഷിച്ചു കൊണ്ട് ബഫര് സോൺ രൂപപ്പെടുത്തേണ്ട നടപടിയാണ് ഉണ്ടാകേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.