ഉണ്ണി മുകുന്ദൻ ഞാൻ വിചാരിച്ച ആളല്ല: ബാല

single-img
8 December 2022

ഉണ്ണി മുകുന്ദൻ താൻ വിചാരിച്ച ആളല്ലെന്നും താനും അഭിനയിച്ച ‘ഷഫീക്കിന്റെ സന്തോഷം’ എന്ന സിനിമയിൽ നിരവധി പേർക്ക് ഉണ്ണി പ്രതിഫലം കൊടുത്തില്ലെന്നും നടൻ ബാല. സിനിമയ്ക്കായി കഷ്ടപ്പെട്ടവർക്ക് പണം നൽകാതെ ഒരു കോടിക്ക് മുകളിൽ വിലവരുന്ന പുതിയ കാർ ഉണ്ണി വാങ്ങിയെന്നും ബാല ഒരു വിനോദ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

” ഉണ്ണി ഒരുകോടി രൂപയ്ക്ക് മുകളിൽ കൊടുത്തിട്ടാണ് പുതിയ കാർ വാങ്ങിയത്. നിനക്കായി കഷ്ടപ്പെട്ടവർക്ക് ക്യാഷ് കൊടുക്ക്. ഞാൻ ഇടവേള ബാബുവിനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. മര്യാദക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. എനിക്ക് ഒരു പൈസയും വേണ്ട. കഷ്ടപ്പെട്ട എല്ലാവർക്കും പൈസ കൊടുക്കണം. പെണ്ണുങ്ങൾക്ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്. അതിനു വേറെ അർത്ഥമുണ്ട്”- ബാല പറഞ്ഞു.

സിനിമയിൽ ക്യമറയുടെ മുൻപിൽ വലിയ അഭിനയം ആണ്. ഇവരെയാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ അതെല്ലാം എല്ലാം കള്ളമാണ്. സത്യങ്ങളെല്ലാം പുറത്തുവരട്ടെ. ഉണ്ണി മുകുന്ദൻ ഞാൻ വിചാരിച്ച ആളല്ല. ഒരുപാട് സത്കർമ്മങ്ങൾ ചെയ്യുന്ന ഒരാളാണ് ഞാൻ. ഒരു അപകടം പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ണിയെ വിളിച്ചിരുന്നു. എന്നാൽ ഒരു പ്രതികരണവും അപ്പോൾ ഉണ്ടായില്ല. അതേപോലെ പണി എടുത്ത ആളുകൾക്ക് ഉണ്ണി പണം കൊടുത്തിട്ടില്ല. സിനിമയുടെ ലാഭം എടുത്തിട്ട് കാർ മാത്രം വാങ്ങിച്ചു. ഞാൻ എന്താണ് പൊട്ടൻ ആണോ, ബാല ചോദിക്കുന്നു.