സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
16 February 2023
![](https://www.evartha.in/wp-content/uploads/2023/02/unni-1.gif)
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് പരിഗണിക്കുമ്പോൾ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. മാർച്ചിൽ ആരംഭിക്കാൻ പോകുന്ന നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.
അതേസമയം, ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന അഡ്വ സൈബി ജോസാണ് ഉണ്ണി മുകുന്ദനായി ഹൈക്കോടതിയിൽ ഹാജരായത്. ഉണ്ണിയുടെ ഹർജിയിൽ വ്യാജ സത്യവാങ്മൂലത്തിലൂടെ കോടതിയെ തെറ്റിദ്ധിരിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. കേസിൽ നേരത്തെ അനുവദിച്ച സ്റ്റേ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് വിചാരണയ്ക്ക് നടപടി തുടങ്ങിയത്.