‘ഗണപതി തുണയരുളുക’; ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറത്തിലെ ആദ്യഗാനം റിലീസ് ചെയ്തു

17 December 2022

ഉണ്ണി മുകുന്ദന്‍ നായകനായ ഏറ്റവും തിയ ചിത്രം മാളികപ്പുറത്തിലെ ആദ്യഗാനം ഇന്ന് റിലീസ് ചെയ്തു. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്ന് ആലപിച്ച ‘ഗണപതി തുണയരുളുക’ എന്ന ഗാനമാണ് റിലീസ് ചെയ്തത്.
രഞ്ജിൻ രാജ് സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. പുതുമുഖമായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. സൂപ്പർ ഹിറ്റുകളായ നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. കല്യാണി എന്ന് പേരുള്ള എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.