ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഡിസംബർ 30ന് തിയറ്ററുകളിലേക്ക്
22 December 2022
ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ‘മാളികപ്പുറ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സിനിമ ഡിസംബർ 30ന് തിയറ്ററുകളിൽ എത്തും. ഉണ്ണി മുകുന്ദൻ തന്നെയാണ് റിലീസ് തിയതി പങ്കുവച്ചിരിക്കുന്നത്.
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കല്യാണി എന്ന് പേരുള്ള എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.