വയനാട്; തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്കരിച്ചു

5 August 2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്തിൽ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് പുത്തുമലയിൽ സംസ്കരിച്ചു. സർവമത പ്രാത്ഥനകളോടെ വയനാട് ദുരന്തത്തില്‍ മരിച്ച 31 പേരുടേയും 158 ശരീരഭാഗങ്ങളുടേയും സംസ്ക്കാര ചടങ്ങുകള്‍ പുത്തുമലയിൽ നടത്തി .
അതേസമയം, ഇതുവരെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 385 ആയി. 172 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഇനിയും നൂറിലധികം പേരെയാണ് കണ്ടെത്താനുള്ളത്. ഇപ്പോഴും ബെയ്‌ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിൽ തുടരുകയാണ്.
റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും.