രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസ്; ആം ആദ്മി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യാൻ യുപി കോടതിയുടെ ഉത്തരവ്
20 August 2024
രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസിൽ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് വാദം കേൾക്കുന്നത് ഒഴിവാക്കിയതിൽ സുൽത്താൻപൂർ കോടതി ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ഓഗസ്റ്റ് 28 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസിന് ഉത്തരവിടുകയും ചെയ്തു.
ആഗസ്റ്റ് 13 ന്, സിംഗ്, എസ്പി നേതാവ് അനൂപ് സാന്ദ എന്നിവർക്കും മറ്റ് നാല് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു, ഇന്ന് വാദം കേൾക്കാനിരുന്നെകിലും പ്രതികൾ കോടതിയിൽ ഹാജരായില്ല. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് ഓഗസ്റ്റ് 28-നകം കോടതിയിൽ ഹാജരാക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഒരു കോടതി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.