യുഎഇയിൽ യുപിഐ പേയ്മെൻ്റ് സംവിധാനം നിലവിൽ വന്നു

single-img
5 July 2024

ഇനിമുതൽ യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുപിഐ പേയ്മെന്റ് ക്യൂആർ കോഡോ ഇന്ത്യൻ എടിഎം കാർഡോ ഉപയോ​ഗിച്ച് നടത്താം. നെറ്റ്‌വർക് ഇന്റർനാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നു.

ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്സ് മാളിൽ ആദ്യ യുപിഐ ഇടപാട് നടത്തി. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്‌വർക്കും തമ്മിലുള്ള തമ്മിൽ സംയോജിതമായാണ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

നെറ്റ്‌വർക് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുടനീളവുമുള്ള ഡിജിറ്റല്‍ വാണിജ്യത്തിന്റെ മുന്‍നിര പ്രായോജകരാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമാണ് എന്‍ഐപിഎല്‍. 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമാണ് യുപിഐ.