ഉര്‍വശി – പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ലോസ് ആഞ്ചലെസിലേക്ക്

single-img
27 June 2024

തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉര്‍വശി – പാര്‍വതി ചിത്രം ഉള്ളൊഴുക്ക്ഹോ ളിവുഡിൽ ലോസ് ആഞ്ചലെസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസ്)ന്റെ ഭാഗമാകും . അവിടെ പ്രശസ്തമായ സണ്‍സെറ്റ് ബൊളുവാഡ് തിയേറ്ററില്‍ വച്ചാണ് ചിത്രത്തിന്റെ ലോസ് ആഞ്ചലെസ് പ്രീമിയര്‍ നടക്കുക.

ഈ മാസം 29-ന് നടക്കുന്ന പ്രീമിയറില്‍ പങ്കെടുക്കാനായി സംവിധായകന്‍ ക്രിസ്റ്റോ ടോമിയും പാര്‍വതിയും ലോസ് ആഞ്ചലെസില്‍ എത്തിക്കഴിഞ്ഞു. സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ്സം ഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്.