പാകിസ്ഥാന്റെ ‘നാറ്റോ ഇതര സഖ്യകക്ഷി’ പദവി നിർത്തലാക്കാൻ അമേരിക്ക; യുഎസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു

single-img
18 January 2023

യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൽ പാകിസ്ഥാൻ വിരുദ്ധ ബിൽ അവതരിപ്പിച്ചു. അരിസോണയിലെ അഞ്ചാമത്തെ കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന യുഎസ് കോൺഗ്രസ് അംഗം ആൻഡി ബിഗ്സ്, “പാകിസ്ഥാനെ നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കുക” എന്ന തലക്കെട്ടിൽ ഒരു ബിൽ അവതരിപ്പിക്കുകയായിരുന്നു.

ഭീകരർക്ക് സുരക്ഷിത താവളമൊരുക്കിയതിന് ഇസ്ലാമാബാദിനെ നാറ്റോ ഇതര സഖ്യകക്ഷിയായി (എംഎൻഎൻഎ) പ്രഖ്യാപിച്ചത് റദ്ദാക്കാനാണ് ബിൽ ശ്രമിക്കുന്നത്. ഈ ബിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിക്ക് കൈമാറി.

ഇനി യു.എസ് പ്രസിഡൻറ് ഇത് നിയമമാക്കുന്നതിന് മുമ്പ് സഭയും സെനറ്റും പാസാക്കേണ്ടതുണ്ട്. ഭീകരതയെ സംരക്ഷിക്കുന്നതിനും അത് ഭരണകൂട നയമായി ഉപയോഗിക്കുന്നതിനും പേരുകേട്ട പാക്കിസ്ഥാനെതിരായ യുഎസ് നിയമനിർമ്മാതാക്കളുടെ വികാരമാണ് ബിൽ പ്രതിഫലിപ്പിക്കുന്നത്.