വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം രണ്ട് ലക്ഷം രൂപ; തീരുമാനവുമായി മന്ത്രിസഭാ യോഗം

13 October 2022

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധന സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്ക്ക് സഹായം നൽകാനും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കുട്ടനാട് വികസനത്തിന് കൗൺസിൽ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. കുട്ടനാട് വികസന ഏകോപന കൗൺസിലിൽ മുഖ്യമന്ത്രി ചെയർമാനാകും. കൃഷി മന്ത്രിയായിരിക്കും കൗൺസിലിൽ വൈസ് ചെയർമാൻ. വിവിധ പദ്ധതികൾ ആവർത്തിക്കാതിരിക്കാനുള്ള ചുമതലയും കൗൺസിലിനായിരിക്കും.