ഇപി ജയരാജനെതിരെ വൈദേഹം റിസോർട്ട് വിവാദം; സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ

single-img
2 September 2024

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ വൈദേഹം റിസോർട്ട് വിവാദം സിപി എം സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജനെതിരായി പാർട്ടിക്ക് നൽകിയ പരാതിയിൽ എന്ത് നടപടി ഉണ്ടായി എന്ന് അദ്ദേഹം ചോദിച്ചു . എന്നാൽ ഈ പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ മറുപടി നൽകിയത്.

അതേസമയം, 2022ലായിരുന്നു വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന സമികതിയിൽ പി ജയരാജൻ ആദ്യമായി കൊണ്ടുവരുന്നത്. ഈ റിസോർട്ടിന്റെ മറവിൽ വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്നുമായിരുന്നു പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ചിരുന്നത്.