വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷം: പങ്കെടുക്കില്ല; ഒഴിഞ്ഞുമാറി നിന്നുകൊണ്ട് ആഘോഷത്തില്‍ അഭിമാനം കൊള്ളും: എന്‍ എസ് എസ്


ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംഘാടക സമിതിയില്‍ നിന്നും സമുദായ സംഘടനയായ എന്‍എസ്എസ് വിട്ടു നില്‍ക്കും. സംഘാടകസമിതിയുടെ ഭാഗമായി ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും, പക്ഷെ നവോത്ഥാന സംരംഭങ്ങളില്‍ മന്നത്തു പത്മനാഭന്റെ പാത നായര്‍ സര്‍വീസ് സൊസൈറ്റി എന്നും പിന്തുടരുകതന്നെ ചെയ്യുമെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സംഘാടകസമിതിയില്‍ വൈസ് ചെയര്‍മാന്‍മാരില്‍ ഒരാളായി എന്‍എസ്എസിനു വേണ്ടി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായി പ്രതവാര്‍ത്ത കണ്ടു.
പക്ഷെ ഈ സംഘാടകസമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ എന്‍എസ്എസ് ഒഴിഞ്ഞുമാറി നിന്നുകൊണ്ട് ശതാബ്ദി ആഘോഷത്തില്‍ അഭിമാനം കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.