വന്ദേഭാരത് എക്സ്പ്രസിലെ ചോർച്ച; പ്രചരണം തെറ്റെന്ന് റെയില്‍വെ അധികൃതർ
കേരളത്തില്‍ ആദ്യമായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ചോർച്ച എന്ന പ്രചരണം തെറ്റെന്ന് റെയില്‍വെ അധികൃതർ. മഴ പെയ്‌തതിനെ തുടർന്ന് എക്സിക്യൂട്ടീവ് കോച്ചിൽ ഒന്നിന്‍റെ എസി ഗ്രില്ലിൽ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് കണ്ട് ചോർച്ചയെന്നു ചിലർ പ്രചരിപ്പിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ആരോപണം ഉയരത്തിനെ തുടർന്ന് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള വിദഗ്ധരും റെയിൽവെ ജീവനക്കാരും ട്രെയിൻ പരിശോധിച്ച് പ്രശ്നം പരിഹരിച്ചു. ആദ്യമായി നടത്തുന്ന സർവീസുകളിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണയാണെന്നും കുറച്ചു ദിവസംകൂടി പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഉദ്ഘാടന യാത്രക്ക് ശേഷം സുരക്ഷ പരിശോധനയ്ക്കായി ട്രെയിൻ ഇന്നലെ രാത്രി 11 മണിയോടെ കണ്ണൂരിൽ എത്തിച്ചിരുന്നു. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷം 11.24 ഓടെ കാസർഗോഡ് ട്രെയിൻ തിരിച്ചെത്തിച്ചതായും അധികൃതർ വിശദീകരിച്ചു.