വി മുരളീധരന്റെ ഇടപെടൽ; വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

20 October 2023

കാസര്‍കോട് – തിരുവനന്തപുരം പാതയിലെ അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.
നേരത്തെ ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് സമര്‍പ്പിച്ചിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂരെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല,ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്വേ ആയി 2009 – ല്‍ ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ചകാര്യവും കത്തില്‍ പരാമര്‍ശിച്ചിരുന്നു.