വി ഡി സതീശനും കെ സുധാകരനും ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണ
പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണ. ഇന്ന് ഡല്‍ഹിയിലെത്തിയ ഇരുവരും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു.
രണ്ടുപേരും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയെയും കണ്ടിരുന്നു. രണ്ട് നേതാക്കളും തങ്ങളുടെ പിന്തുണ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പ് നല്‍കി. പ്രതികാര രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വിഡി സതീശന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെ. സുധാകരന്‍ എന്നിവരോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ പിണറായി സര്‍ക്കാരിന് ഈ മുന്നറിയിപ്പ് കൊടുത്ത്.
അതേസമയം, കെ സുധാകരന് എതിരെയുള്ള കേസും അതിനെ തുടര്‍ന്നുള്ള അറസ്റ്റും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‌ബോധ്യപ്പെട്ടതായും അവര്‍ പൂര്‍ണ്ണ പിന്തുണ ഉറപ്പ് തന്നവെന്നും സതീശനും സുധാകരനും നമ്പര്‍ ടെന്‍ ജനപഥിലെ കൂടിക്കാഴ്ചക്ക് ശേഷം വി ഡി സതീശനും കെ സുധാകരനും പറഞ്ഞു.
ഏകദേശം പതിനഞ്ച് മിനുട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയുമായി സംഘടനാ കാര്യങ്ങളും ചര്‍ച്ചചെയ്തുവെന്ന് ഇരുവരും അറിയിച്ചു.മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.